ഇന്ത്യയുടെ ഓള് റൗണ്ടറും, രഞ്ജിയില്‍ ബറോഡയുടെ നായകനുമായ ഇര്ഫാന് പത്താനെ ടീമില്‍ നിന്നും ഒഴിവാക്കി.
ഇര്ഫാന് പകരം യുവ ഓള്‍റൗണ്ടര്‍ ദിപക് ഹൂഡയാണ് പുതിയ നായകനായി എത്തുന്നത്.
ഇര്ഫാന് കീഴിലിറങ്ങിയ രണ്ട് മത്സരങ്ങളിലും ബറോഡ പരാജയപ്പെട്ടിരുന്നു.
ആദ്യ മത്സരത്തില്‍ കാര്യമായി തിളങ്ങാതിരുന്ന ഇര്ഫാന് രണ്ടാം മത്സരത്തില്‍ 80 റണ്‍സാണ് നേടിയത്.
ഈ നടപടിയിലൂടെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് തീരുമാനമെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു.
എന്നാല്‍ ഈ തീരുമാനത്തെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്നും, കായികക്ഷമതയില്‍ കുഴപ്പമൊന്നുമില്ലെന്നും, ഇത്തരമൊരു തീരുമാനത്തിന് കാരണമെന്തെന്ന് അറിയില്ലെന്നും താരം പ്രതികരിച്ചു.