ആദ്യ സംവിധാന സംരംഭത്തെക്കുറിച്ചുളള മോഹന്‍ലാലിന്റെ പ്രഖ്യാപനം ആരാധകരില്‍ ആവേശം പകര്‍ന്നിരുന്നു. ജിജോ പുന്നൂസിന്റെ തിരക്കഥയില്‍ ബറോസ് എന്ന് പേരിട്ട സിനിമ ത്രീഡിയില്‍ ഒരുക്കുമെന്നാണ് താരം അറിയിച്ചത്.
ത്രീഡി ഫോര്‍മാറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ഒരുക്കുക. സിനിമയുടെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. മുമ്പ് മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ച സിനിമ ഇപ്പോള്‍ ജൂണിലേക്ക് മാറ്റിയിരിക്കുകയാണ്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് ബറോസിന്റെ കഥ പറയുന്നത്. ഫാന്റസി ചിത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ചിത്രത്തില്‍ വിദേശ താരങ്ങളാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമസ് ട്രഷര്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്.