ബാഴ്സ: ബാഴ്സലോണയിലെ മികച്ച കൂട്ടുകെട്ടായിരുന്നു മെസി-സുവാരസ്-നെയ്മര്‍ എംഎസ്എന്‍ ത്രയം.
നിശ്ചിത കളികളിലൂടെ തന്നെ അനായാസമാണ് ബാഴ്സലോണ സംഘം ഈ ഖ്യാതി സമ്പാദിച്ചത്.
എന്നാല്‍ നെയ്മര്‍ ടീം വിട്ടത് ബാഴ്സക്ക് ഗുണം ചെയ്തു എന്നാണ് മധ്യനിരയിലെ സൂപ്പര്‍ താരം ഇവാന് റാകിറ്റിച്ചിന്റെ അഭിപ്രായം.
നെയ്മര്‍ പോയതോടെ ഒരു ടീമെന്ന നിലയില്‍ ബാഴ്സ കൂടുതല്‍ കെട്ടുറപ്പ് നേടി എന്നാണ് ഈ ക്രൊയേഷ്യന്‍ താരം പറയുന്നത്.
നെയ്മര്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണെന്നും, എന്നാല്‍, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ ഒരുമിച്ചു കളിച്ചാല്‍ അത് ലോകത്തിലെ മികച്ച ടീം ആവില്ലെന്നും, നെയ്മര്‍ ടീം വിട്ടതോടെ ഒരു ടീമെന്ന നിലയില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ച ഞങ്ങള്‍ നെയ്മറിന്റെ വിടവ് എളുപ്പം നികത്തിയെന്നും, ഈ സീസണില്‍ ബാഴ്സ മികച്ച നിലയില്‍ എത്തി നില്‍ക്കുന്നതിന്റെ രഹസ്യം ഇതുതന്നെയാണെന്നും ക്രൊയേഷ്യന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ റാക്കിറ്റിച് വെളിപ്പെടുത്തുന്നു.