ബാഴ്സലോണ അധികൃതര്‍ ഇന്ത്യയില്‍;പ്രതീക്ഷയോടെ ഫുഡ്‌ബോള്‍ ആരാധകര്‍

ന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി രാജ്യത്ത് എത്തി സ്പാനിഷ് വമ്പന്മാരായ ബാഴ്സയുടെ അധികൃതര്‍. വിവിധ മേഖലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. നേരത്തെ എടികെ കൊല്‍ക്കത്ത ഐഎസ്എല്ലിന്റെ ആദ്യ സീസണുകളില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡുമായി സഹകരിച്ചിരുന്നു.

ഈസ്റ്റ് ബംഗാളും ബാഴ്സയും തമ്മില്‍ ഇതേ മാതൃകയിലുള്ള സഹകരണത്തിനാണോ ശ്രമിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഈസ്റ്റ് ബംഗാളില്‍ നിക്ഷേപമുള്ള ക്യൂസിന്റെ ബംഗളൂരുവിലെ ഓഫീസിലായിരുന്നു ഇരുക്ലബുകളുടെയും അധികൃതര്‍ കൂടിക്കാഴ്ച്ച നടത്തിയത്.

ഇന്ത്യന്‍ ഫുട്ബോള്‍ വളരുന്നുവെന്ന കണക്കുകളും ഫുട്ബോളിന് ഇവിടെ നല്ല മാര്‍ക്കറ്റുണ്ടെന്ന തിരിച്ചറിവും ലോക ക്ലബുകള്‍ക്കുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയും ജര്‍മന്‍ ബുണ്ടേസ ലിഗയും ഇവിടെ നിക്ഷേപത്തിന് ഒരുങ്ങി രംഗത്തുള്ളത് ഈ വലിയ മാര്‍ക്കറ്റിന്റെ പിന്‍ബലത്തിലാണ്.

Top