ബാഴ്‌സലോണയെ പുറത്താക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല; റയാന്‍ ഗിഗ്‌സ്

ബാഴ്‌സലോണയെ മറികടക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിക്കില്ലെന്ന പ്രസ്താവനയുമായി റയാന്‍ ഗിഗ്‌സ്. ബാഴ്‌സലോണയെ പുറത്താക്കുക എന്നത് എളുപ്പമുള്ള പണി അല്ലെന്നും, എല്ലാ ടീമുകളും ബാഴ്‌സലോണയുമായി ഏറ്റുമുട്ടാതെ രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും മാഞ്ചസ്റ്റര്‍ ഇതിഹാസവും ഇപ്പോഴത്തെ വെയില്‍സിന്റെ പരിശീലകനുമായ റയാന്‍ ഗിഗ്‌സ് പറയുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബാഴ്‌സലോണയും അവസാനമായി ഏറ്റുമുട്ടിയ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗിഗ്‌സും യുണൈറ്റഡിനായി ഇറങ്ങിയിരുന്നു. എന്നാല്‍ ഗിഗ്‌സിന്റെ അഭിപ്രായമല്ല മാഞ്ചസ്റ്റര്‍ പരിശീലകന്‍ ഒലെയ്ക്ക് ഉള്ളത്. ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ലക്ഷ്യം വെക്കുന്നത് എങ്കില്‍ ആരുമായി ഏറ്റുമുട്ടാനും ടീം തയ്യാറായിരിക്കണം. അല്ലാതെ ആരെയും നേരിടാതെ കിരീടം നേടാന്‍ ആവില്ല എന്നുമാണി ഒലെ പറയുന്നത്. പി എസ് ജിയെ തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറിലേക്ക് എത്തിയത്

Top