ബാഴ്‌സലോണയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഉറുഗ്വേന്‍ താരം ലൂയിസ് സുവാരസ്. ഇനിയുള്ള കാലവും താന്‍ ബാഴ്‌സയില്‍ തന്നെ തുടരുക എന്നത് വലിയ കാര്യമായി കണക്കാക്കുന്നുവെന്നാണ് സൂപ്പര്‍ സ്ട്രൈക്കര്‍ വ്യക്തമാക്കുന്നത്. ഗോള്‍ വേട്ടയില്‍ മെസ്സിക്ക് മാത്രം പിന്നിലാണ് 32 വയസുകാരനായ സുവാരസ്.
2021 വരെ ബാഴ്‌സലോണയുമായി കരാറുള്ള സുവാരസ് അതിനു ശേഷവും ക്ലബില്‍ തുടരാനാണ് ശ്രമിക്കുന്നത് എന്നാണ് പറഞ്ഞത്. അങ്ങനെ തുടരുകയാണ് എങ്കില്‍ ബാഴ്സയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാന്‍ കഴിയും എന്നും താരം പ്രതീക്ഷിക്കുന്നു.
‘ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളില്‍ ഒന്നാണിത്, അതില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ കഴിയുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. വളരെ കുറച്ചു താരങ്ങള്‍ക്ക് മാത്രം ലഭിച്ച ഭാഗ്യമാണത്. അതിനു വേണ്ടിയാണ് ഞാന്‍ പരിശ്രമിക്കുന്നതെന്നും – സുവാരസ് പറഞ്ഞു. സീസണില്‍ ഇതുവരെ 16 ഗോളുകള്‍ സുവാരസ് നേടിയിട്ടുണ്ട്. 2014 മുതല്‍ 226 മത്സരങ്ങളില്‍ നിന്നായി 168 ഗോളുകള്‍ ആണ് സുവാരസ് ബാഴ്‌സക്കായി നേടിയിട്ടുള്ളത്.