ബംഗളൂരു: ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലളിതമായി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാവിലെ യെഡിയൂരപ്പയെ സന്ദര്‍ശിക്കുകയും ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുകയും ചെയ്ത ശേഷമാണു ബസവരാജ് സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.
നേരത്തെ, യെദ്യൂരപ്പ മന്തിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു ബസവരാജ് ബൊമ്മെ. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ജനതാദള്‍ ദേശീയ അധ്യക്ഷനുമായിരുന്ന എസ്.ആര്‍.ബൊമ്മെയുടെ മകനാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ പുതിയ മുഖ്യമന്ത്രി ടാറ്റാ ഗ്രൂപ്പില്‍ എന്‍ജിനീയറായിരുന്നു.