കൊച്ചി: ബേസ് മൂവ്‌മെന്റ് കേരളത്തില്‍ വീണ്ടും സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. കൊല്ലം, മലപ്പുറം മാതൃകയില്‍ കോടതികളെയാണ് ലക്ഷ്യമിട്ടത്. ഹൈദരബാദിലെ നമ്പള്ളി കോടതിയാണ് ആദ്യലക്ഷ്യം, തുടര്‍ന്ന് കേരളത്തിലും
തമിഴ്‌നാട്ടില്‍ പിടിയിലായവരില്‍ നിന്നാണ് എന്‍ഐഎയ്ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. ബേസ് മൂവ്‌മെന്റിന് അല്‍ഖായിദയുമായി ആശയപരമായ ബന്ധംമാത്രമാണുള്ളതെന്നും, ഐഎസിനോട് എതിര്‍പ്പെന്നും എന്‍എൈഎയ്ക്ക് വിവരം ലഭിച്ചു.
അതേസമയം, ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരെ കേരള പൊലീസിന് ചോദ്യം ചെയ്യാനായില്ല. അറസ്റ്റിലായവര്‍ എന്‍ഐഎയുടേയും തെലങ്കാന പൊലീസിന്റേയും കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യുന്നതിനായി കേരള സംഘം ബെംഗളുരുവില്‍ തങ്ങുകയാണ്.