baselios cleemis bava ;supported nss

പെരുന്ന: ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനമാണ് എന്‍.എസ്.എസെന്ന് കര്‍ദ്ദിനാള്‍ ബസേലിയസ് ക്ലീമിസ് കത്തോലിക്ക ബാവ പറഞ്ഞു.

രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വേണ്ടി മന്നത്ത് പദ്മനാഭന്‍ എന്‍.എസ്.എസിനെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്നം ജയന്തി ആഘോഷങ്ങള്‍ പെരുന്നയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ക്ലിമീസ് ബാവ.

ആര്‍ക്കും ദോഷം ഉണ്ടാക്കുന്ന തരത്തില്‍ എന്‍.എസ്.എസ് ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. സമുദായത്തിന്റെ വളര്‍ച്ചയാണ് മന്നത്ത് പദ്മനാഭന്‍ ലക്ഷ്യമിട്ടത്.

വിഭാഗീയതയെ ഒരിക്കലും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല. വിഭാഗീയത നാടിന് ദോഷമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടതെന്നും ക്ലീമീസ് പറഞ്ഞു. ബഹുസ്വരത നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് കാത്തുസൂക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Top