ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡിന്റെ പേരില്‍ ആരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കരുതെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്.
ജാര്‍ഖണ്ഡില്‍ റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിച്ച കുടുംബത്തിലെ പെണ്‍കുട്ടി പട്ടിണി മൂലം മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആധാര്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടരുതെന്നും മന്ത്രി അറിയിച്ചു.