ന്യൂഡല്‍ഹി: അടിസ്ഥാന വ്യവസായ മേഖലയിലെ വളര്‍ച്ച നിരക്കില്‍ ഇടിവ്. റിഫൈനറി ഉല്‍പാദനത്തിലും എണ്ണ ഉല്‍പാദനത്തിലും രേഖപ്പെടുത്തിയ കുറവാണ് ഇതിന് പ്രധാന കാരണം. ഫെബ്രുവരിയില്‍ 2.1 ശതമാനം മാത്രമാണ് വ്യവസായ വളര്‍ച്ച.
എണ്ണ, റിഫൈനറി മേഖലകളില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വലിയ ഇടിവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. കല്‍ക്കരി, പ്രകൃതി വാതകം ഒഴികെയുളള എല്ലാ മേഖലയിലും വളര്‍ച്ചാ നിരക്ക് കുറഞ്ഞു.
കല്‍ക്കരി, എണ്ണ, പ്രകൃതി വാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, വളം, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നിങ്ങനെ 8 മേഖലകളാണ് അടിസ്ഥാന വ്യവസായങ്ങളില്‍ ഉള്‍പ്പെടുന്നത്.