കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം ബേസില്‍ തമ്പിക്ക് കൊച്ചിയില്‍ ആവേശോജ്ജ്വല സ്വീകരണം.
ഇന്ത്യന്‍ ജഴ്‌സി ധരിച്ച് ദേശീയഗാനം കേള്‍ക്കുക എന്നത് ഏറെ നാളായുള്ള തന്റെ ആഗ്രഹമാണെന്ന് ബേസില്‍ പറഞ്ഞു.
നാടും വീടും കോച്ചുമാണ് തന്നെ വളര്‍ത്തിയതെന്നും ശനിയാഴ്ച ടീമിനൊപ്പം ചേരുമെന്നും ബേസില്‍ അറിയിച്ചു.
നെറ്റ്‌സില്‍ ബോള്‍ ചെയ്യുന്നതിനായി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ബേസിലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബേസിലിനെ കൂടാതെ ഹൈദരാബാദ് യുവപേസ് ബൗളര്‍ മുഹമ്മദ് സിറാജും, മധ്യപ്രദേശില്‍ നിന്നുള്ള അവേഷ് ഖാനും, ഡല്‍ഹിയുടെ നവ്ദീപ് സൈനിയുമാണ് ടീം ഇന്ത്യയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പോകുക.
ദക്ഷിണാഫ്രിക്കയിലെ പേസ് ബൗളിങ്ങിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പരിശീലനം നല്‍കുക എന്നതായിരിക്കും ബേസിലടക്കമുളള യുവതാരങ്ങളുടെ ചുമതല.
ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പേസ് ബൗളിങ് ഡിപ്പാര്‍ട്ടുമെന്റിനെ നയിക്കാനുളള പുതിയ തലമുറയെ വ്യക്തമാക്കുക കൂടിയാണ് ബിസിസിഐ.
രഞ്ജി ട്രോഫിയിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ബേസിലിന് തുണയായത്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഏതെങ്കിലും ഫാസ്റ്റ് ബൗളര്‍ക്ക് പരിക്കേറ്റാല്‍ ഈ നാലു പേരില്‍ ഒരാളാകും ടീമിലെത്തുക.