രഞ്ജി ട്രോഫി; കേരളത്തിന് 190 റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന് 190 റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ്. രണ്ടാം ഇന്നിങ്‌സില്‍ കേരളം 455 റണ്‍സിന് പുറത്തായി. 193 റണ്‍സുമായി വിഷ്ണു വിനോദ് പുറത്താവാതെ നിന്നു. ബേസില്‍ തമ്പി 57 റണ്‍സ് നേടിയിട്ടുണ്ട്.

282 പന്തില്‍ ഒരു സിക്‌സിന്റേയും 23 ഫോറിന്റേയും സഹായത്തോടെയാണ് വിഷ്ണു വിനോദ് 193 റണ്‍സെടുത്തത്. 107 പന്തില്‍ രണ്ട് സിക്‌സിന്റേയും എട്ട് ഫോറിന്റെയും സഹായത്തോടെയാണ് ബേസിലിന് അര്‍ധ സെഞ്ചുറി നേടാനായത്.

നേരത്തെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സെഞ്ചുറി നേടിയിരുന്നു. 211 പന്തില്‍ 14 ബൗണ്ടറിയും മൂന്നു സിക്‌സും സഹിതമാണ് സച്ചിന്‍ ബേബി 143 റണ്‍സെടുത്തത്.

Top