സെസ് ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ഇസുസു വാഹനങ്ങളുടെ വിലയിലും വര്‍ധനവ്

ജിഎസ്ടി സെസ് ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ നിര്‍മ്മാതാക്കള്‍ ആരംഭിച്ചിരിക്കുകയാണ്‌.

ടൊയോട്ടയ്ക്ക് പിന്നാലെ ഇസുസു മോട്ടോര്‍സ് ഇന്ത്യയും മോഡലുകളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്.

എംയുഎക്‌സ് എസ് യുവി, ഡിമാക്‌സ് വിക്രോസ് പിക്കപ്പ് ട്രക്ക് ഉള്‍പ്പെടുന്ന ഇസുസു നിരയുടെ വില പുതുക്കിയതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു.

രാജ്യത്തുടനീളം ഇസുസു കാറുകളുടെ വില വര്‍ധിപ്പിച്ചപ്പോള്‍, ആന്ധ്ര പ്രദേശില്‍ മാത്രം ഇസുസു കാറുകളുടെ വിലയില്‍ മാറ്റം വന്നിട്ടില്ല.

2021 മാര്‍ച്ച് 31 വരെ ആന്ധ്ര പ്രദേശില്‍ നിന്നും വില്‍ക്കപ്പെടുന്ന മോഡലുകളെ മോട്ടോര്‍ വാഹന നികുതിയില്‍ നിന്നും ഒഴിവാക്കുമെന്ന് ഇസുസു നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിനാലാണ് ആന്ധ്രപ്രദേശില്‍ മാത്രം ഇസുസു കാറുകളുടെ വില വര്‍ധിപ്പിക്കാത്തത്.

Top