മ്യൂണിക്ക്: ജർമൻ ഫുട്‌ബോൾ താരം ബാസ്റ്റ്യൻ ഷ്വെയ്ൻസ്‌റ്റൈഗർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. അമേരിക്കൻ മേജർ സോക്കർ ലീഗിൽ ചിക്കാഗോ ഫയഴ്‌സ് പ്ലേ ഓഫിലെത്താതെ പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം.
യൂറോ കപ്പ് സെമിഫൈനലിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായ ജർമനിയെ നയിച്ചത് ഷ്വെയ്ൻസ്‌റ്റൈഗറായിരുന്നു. 2014 ലോകകപ്പ് കിരീടം നേടിയ ടീമിൽ അംഗമായിരുന്നു. വിരമിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളി തുടരും.
Nun ist die Zeit gekommen: ich danke Euch und meinen Mannschaften @FCBayern, @ManUtd, @ChicagoFire und @DFB_Team. Natürlich danke ich auch meiner Frau @AnaIvanovic und meiner Familie für Ihre Unterstützung. pic.twitter.com/SrCdP8m6ia
— Basti Schweinsteiger (@BSchweinsteiger) October 8, 2019
തനിക്ക് അവസരം നൽകിയ എല്ലാ ടീമുകൾക്കും പിന്തുണച്ച കുടുംബത്തിനും ഭാര്യ അനാ ഇവാനോവിച്ചിനും നന്ദി പറയുന്നതായി ഷ്വെയ്ൻസ്‌റ്റൈഗർ ട്വിറ്ററിൽ കുറിച്ചു. എക്കാലവും ഫു്‌ബോളിനോട് വിശ്വസ്തത പുലർത്തുമെന്നും മുപ്പത്തിയഞ്ചുകാരനായ ഷ്വെയ്ൻസ്‌റ്റൈഗർ പറഞ്ഞു.
ബയേൺ മ്യൂണിക്കിൽ 14 വർഷം കളിച്ച ഷ്വെയ്ൻസ്‌റ്റൈഗർ 2017ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ചിക്കാഗോ ടീമിലെത്തിയത്. ജർമനിക്കായി 120 മത്സരങ്ങളിൽ ജർമനിക്ക് വേണ്ടി ബൂട്ടു കെട്ടിയ ഷ്വെയ്ൻസ്‌റ്റൈഗർ 24 ഗോളുകൾ നേടി. ജർമൻ ക്ലബ്ബ് ബയറൺ മ്യൂണിക്കിനായി 342 മത്സരങ്ങളിൽ നിന്ന 42 ഗോളുകളും നേടിയിട്ടുണ്ട്.