ഹഷ് പപ്പീസ്, ഷോള്‍ തുടങ്ങിയ പ്രശസ്തമായ പാദരക്ഷകളുടെ നിര്‍മ്മാതാക്കളായ ബാറ്റ ഇന്ത്യ, സ്പോര്‍ട്സ് വെയര്‍ ഭീമനായ അഡിഡാസുമായി പങ്കാളിത്തത് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ബാറ്റ ഇന്ത്യയും അഡിഡാസും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ സഹകരണം രൂപീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്.
രാജ്യത്തുടനീളം 2,050-ലധികം സ്റ്റോറുകളുള്ള ഒരു വലിയ റീട്ടെയില്‍ ശൃംഖലയാണ് ബാറ്റ ഇന്ത്യയ്ക്കുള്ളത്. ഉപഭോക്തൃ മുന്‍ഗണനകള്‍ നിറവേറ്റുന്നതില്‍ ബാറ്റ ഇന്ത്യ പാദരക്ഷ വിപണിയില്‍ സജീവസാന്നിധ്യമാണ്.
യുവാക്കളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ലക്ഷ്യമിട്ട് 500-ലധികം സ്റ്റോറുകളിലേക്ക് ”സ്നീക്കര്‍” ഷൂ വിപുലീഖരിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ സമീപകാല വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അഡിഡാസും ബാറ്റ ഇന്ത്യയും ഈ വിഷയത്തില്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.അഡിഡാസും ബാറ്റ ഇന്ത്യയും ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ തേടിയുള്ള റോയിറ്റേഴ്സിന്റെ അഭ്യര്‍ത്ഥനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, വരാനിരിക്കുന്ന പങ്കാളിത്തത്തെക്കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.