ടോയ്‌ലറ്റ് ഏക് പ്രേം കതയയ്ക്ക് ശേഷം ശ്രീ നാരായണ്‍ സിംഗ് സംവിധാനം ചെയ്യുന്ന ‘ബാത്തി ഗുല്‍ മേത്തര്‍ ചലു’വില്‍ വക്കീലായി എത്താന്‍ ഒരുങ്ങി യമി ഗൗതം. പത്മാവദിന്റെ വിജയത്തിന് ശേഷം നടന്‍ ഷാഹിദ് കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ വാണി കപൂറും പ്രധാന കഥാപാത്രമായി എത്തും. ചിത്രത്തിന്റെ കഥ വായിച്ച ശേഷം താന്‍ വളരെയധികം സന്തോഷത്തിലാണെന്നും. താന്‍ ഒരു വക്കീലായാണ് ബാത്തി ഗുല്‍ മേത്തര്‍ ചലുവില്‍ എത്തുന്നതെന്നും യമി പറഞ്ഞു.
ചിത്രത്തിലെ ടീം അംഗങ്ങള്‍ വളരെയധികം മികച്ചതാണെന്നും, ചിത്രത്തിനെ കുറിച്ച് തങ്ങള്‍ക്കെല്ലാവര്‍ക്കും ആതാമവിശ്വാസമുണ്ടെന്നും താരം പറഞ്ഞു. 2017 ല്‍ യമിയുടെ രണ്ട് ചിത്രങ്ങളായിരുന്നു തിയേറ്ററില്‍ എത്തിയിരുന്നത്. ഇതില്‍ രാം ഗോപാല്‍ വര്‍മ്മയുടെ സര്‍ക്കാര്‍ 3 ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയില്ലെങ്കിലും യമിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.