രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ മുംബൈയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ മുംബൈയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ട് സെഷനുകള്‍ പിന്നിടുമ്പോള്‍ മുംബൈ എട്ട് വിക്കറ്റിന് 202 റണ്‍സെന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഷര്‍ദുല്‍ താക്കൂറാണ് ഒരിക്കല്‍ കൂടെ മുംബൈ നിരയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. വിദര്‍ഭയ്ക്കായി ഹര്‍ഷ് ദൂബെയും യാഷ് താക്കൂറും മൂന്ന് വീതം വിക്കറ്റുകള്‍ നേടി.

എട്ടാമനായി എത്തിയ താക്കൂറിനെ ആശ്രയിച്ച് മുംബൈ സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് നീങ്ങി. ട്വന്റി 20 ശൈലിയിലാണ് താക്കൂറിന്റെ വെടിക്കെട്ട്. 46 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 58 റണ്‍സുമായി താക്കൂര്‍ പുറത്താകാതെ നില്‍ക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ ബൗളിം?ഗ് തിരഞ്ഞെടുത്തു. 46 റണ്‍സുമായി പൃഥി ഷായും 37 റണ്‍സെടുത്ത് ഭൂപന്‍ ലാല്‍വാനിയും ഭേദപ്പെട്ട തുടക്കം നല്‍കി. എന്നാല്‍ വിക്കറ്റ് നഷ്ടമില്ലാതെ 81 എന്ന സ്‌കോറില്‍ നിന്നും മുംബൈ ആറിന് 111ലേക്ക് കൂപ്പുകുത്തി. അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്.

Top