മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ പാകിസ്താന് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം സ്റ്റംമ്പെടുക്കുമ്പോള്‍ പാകിസ്താന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തിട്ടുണ്ട്. പുറത്താകാതെ 34 റണ്‍സെടുത്ത് നില്‍ക്കുന്ന മുഹമ്മദ് റിസ്വാനിലാണ് പാകിസ്താന്റെ മുഴവന്‍ പ്രതീക്ഷകളും. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ പാകിസ്താന് ഇനി 124 റണ്‍സ് കൂടി വേണം.
ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ പാകിസ്താന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് 10 റണ്‍സെടുത്ത് വേഗം പുറത്തായി. എങ്കിലും അബ്ദുള്ള ഷെഫീക്കും ഷാന്‍ മുഹമ്മദും പാകിസ്താനെ മുന്നോട്ട് നയിച്ചു. ഷെഫീക്ക് 62 ഉം ഷാന്‍ മുഹമ്മദ് 54 ഉം റണ്‍സെടുത്തു. എന്നാല്‍ ഇരുവരുടെയും വിക്കറ്റ് നഷ്ടമായതിന് പിന്നാലെ പാകിസ്താന്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു.
രാവിലെ മൂന്നിന് 189 എന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാം ദിനം ബാറ്റിം?ഗ് പുഃനരാരംഭിച്ചത്. രാവിലത്തെ സെഷനില്‍ത്തനെ ഓസ്‌ട്രേലിയ ഓള്‍ ഔട്ടായി. 318 റണ്‍സിലാണ് ഓസീസ് ഇന്നിംഗ്‌സ് അവസാനിച്ചത്. 63 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നാണ് ഓസ്‌ട്രേലിയന്‍ നിരയിലെ ടോപ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷ് 41 റണ്‍സുമെടുത്തു.