ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ; ഒരാഴ്ചക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തത് 34 മില്യണ്‍ ആള്‍ക്കാര്‍

നിരോധനത്തിന് ശേഷം ഇന്ത്യയിലേക്ക് പേരുമാറ്റി തിരിച്ചുവന്ന പബ്ജി ഒരാഴ്ചക്കുള്ളില്‍ തന്നെ 34 മില്യണ്‍ ആള്‍ക്കാരാണ് ഡൗണ്‍ലോഡ് ചെയ്തത്. ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ എന്ന പേരിലാണ് ഔദ്യോഗികമായി ഗെയിം പ്ലേസ്‌റ്റോറുകളില്‍ വന്നിരിക്കുന്നത്.

ചൈന ബന്ധം ഉപേക്ഷിച്ച് പൂര്‍ണമായും കൊറിയന്‍ കമ്പനിയുടെ ഉടമസ്ഥയിലായ ഗെയിം ഈ കാലയളവ് കൊണ്ടു തന്നെ പ്ലേ സ്‌റ്റോറില്‍ സൗജന്യ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതെത്തി. ഇതോടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പബ്ജിയുടെ നിര്‍മാതാക്കളായ ക്രാഫ്‌റ്റോണ്‍ കമ്പനി വന്നിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ രസകരമായ കാര്യങ്ങള്‍ പബ്ജിയില്‍ ഉള്‍ക്കൊള്ളിക്കുമെന്നും അവര്‍ അറിയിച്ചു.

അതേസമയം മറ്റൊരു കൂടി പബ്ജി നേടിയ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ച ഗെയിം എന്ന റെക്കോര്‍ഡ് കൂടി അവര്‍ നേടി. 16 മില്യണ്‍ ആള്‍ക്കാരാണ് കഴിഞ്ഞ ദിവസം പബ്ജിയില്‍ സജീവമായി ഉണ്ടായിരുന്നത്. അതില്‍ 2.4 മില്യണ്‍ പേര്‍ തുടര്‍ച്ചയായി പബ്ജി ഉപയോഗിച്ചിരുന്നവരാണ്. ഇന്ത്യയില്‍ അവരുടെ സാന്നിധ്യം വര്‍ധിപ്പിക്കാനായി ഓണ്‍ ഗെയിം ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനും ക്രാഫ്‌റ്റോണ്‍ ലക്ഷ്യമിടുന്നുണ്ട്.

Top