മലയാളികളുടെ പ്രിയ നടിയാണ് ഭാവന. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന ഭാവന പിന്നീട് മലയാള സിനിമയുടെ ഭാഗമായി മാറി. പിന്നീട് തമിഴ്, തെലുങ്കു, കന്നട സിനിമകളിലും മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്ത് ചുവടുറപ്പിച്ചു.
കന്നഡ സിനിമ നിര്‍മ്മാതാവായ നവീനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും പിന്നീട് താരം അഭിനയലോകത്തേയ്ക്ക് തിരിച്ചെത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ സഹോദരന്‍ ജയദേവിനു പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് കുറിച്ച വരികള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്.
‘നിന്നെ പോലൊരു സഹോദരന്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍, ഈ ലോകം കുറച്ചു കൂടി മനോഹരമായ ഒരിടമായി മാറുമായിരുന്നു. പിറന്നാളാശംസകള്‍.’ ജയദേവിനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.