ചൈന: കൊവിഡ് നയത്തിനെതിരായ ജനകീയ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതനിടെ ചൈനയിൽ ബിബിസിയുടെ റിപ്പോർട്ടറെ അറസ്റ്റ് ചെയ്ത് പോലീസ്.
“ഷാങ്ഹായിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ അറസ്റ്റുചെയ്യപ്പെടുകയും കൈവിലങ്ങുകൾ വെക്കുകയും ചെയ്ത ഞങ്ങളുടെ പത്രപ്രവർത്തകൻ എഡ് ലോറൻസിന്റെ കാര്യത്തിൽ അതീവ ഉത്കണ്ഠാകുലരാണ്,” ബിബിസി വാർത്താ സംപ്രേക്ഷണത്തിൽ പറഞ്ഞു .
ഒരു അംഗീകൃത പത്രപ്രവർത്തകനായി രാജ്യത്ത് ജോലി ചെയ്യുന്ന ലോറൻസിനെ മണിക്കൂറുകളോളം തടങ്കലിൽ വച്ചിരുന്നു, ഈ സമയത്ത് അദ്ദേഹത്തെ പോലീസ് മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ പിന്നീട് വിട്ടയച്ചു.
ഞങ്ങളുടെ ഒരു മാധ്യമപ്രവർത്തകൻ തന്റെ ചുമതലകൾ നിർവഹിക്കുന്നതിനിടയിൽ ഈ രീതിയിൽ ആക്രമിക്കപ്പെട്ടത് വളരെ ആശങ്കാജനകമാണെന്നും പ്രസ്താവനയിൽ പറയുന്നു.
“ആൾക്കൂട്ടത്തിൽ നിന്ന് കൊവിഡ് പിടികൂടാതിരിക്കാനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന ഉദ്യോഗസ്ഥരുടെ അവകാശവാദത്തിനപ്പുറം ചൈനീസ് അധികാരികളിൽ നിന്ന് ഞങ്ങൾക്ക് ഔദ്യോഗിക വിശദീകരണമോ ക്ഷമാപണമോ ഉണ്ടായിട്ടില്ല,” പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.