മുംബൈ : ഓസട്രേലിയയ്ക്കെതിരൊയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വിരാട് കോഹ്ലി നയിക്കും. രോഹിത് ശര്‍മ്മയാണ് വൈസ് ക്യാപ്റ്റന്‍. ടിവി ഷോയിലെ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് വിവാദത്തില്‍ കുരുങ്ങിയ ബാറ്റ്‌സ്മാന്‍ കെ.എല്‍ രാഹുല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു മടങ്ങിയെത്തി.
ഏകദിന ടീമില്‍ എം.എസ്. ധോണിക്കൊപ്പം രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഋഷഭ് പന്തിനെയാണ് ഉള്‍പ്പെടുത്തിയത്. ഇതോടെ ദിനേഷ് കാര്‍ത്തിക് പുറത്തായി. അതേസമയം മറ്റൊരു വിക്കറ്റ് കീപ്പറായ കെ.എല്‍ രാഹുലും ടീമിലുണ്ട്.
രണ്ട് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരക്ക് ഫെബ്രുവരി 24നാണ് തുടക്കമാവുക. തുടര്‍ന്ന് മാര്‍ച്ച് 2 മുതല്‍ ഏകദിന പരമ്പരയിലും ഇരു ടീമുകളും ഏറ്റുമുട്ടും.