പതിനഞ്ചാമത് ഐപിഎല്ലിന് വേദിയായ സ്റ്റേഡിയങ്ങളിലെ ക്യുറേറ്റര്‍മാര്‍ക്കും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും പാരിതോഷികമായി വൻ തുക പ്രഖ്യാപിച്ച് ബിസിസിഐ. എല്ലാവര്‍ക്കുമായി 1.25 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ സീസണിൽ കൂടുതൽ മത്സരങ്ങൾ നടന്നത് മുംബൈയിലെ വാങ്കഡെ, ഡിവൈ പാട്ടീല്‍, എംസിഎ, പൂനെ എന്നീ സ്റ്റേഡിയങ്ങളിലാണ്. ഈ സ്റ്റേഡിയങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നൽകും. പ്ലേഓഫ് നടന്ന ഈഡന്‍ ഗാര്‍ഡന്‍സിനും ഫൈനല്‍ വേദിയായ അഹമ്മദാബാദിനും 12.5 ലക്ഷം രൂപയാണ് പാരിതോഷികം നല്‍കുക.
ഐപിഎല്ലിൽ ആദ്യമായാണ് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് ഇത്രയും വലിയ തുക പാരിതോഷികമായി നൽകുന്നത്. കോവിഡിനെ തുടർന്ന് മഹാരാഷ്ട്രയില്‍ മാത്രമായി ഐപിൽ ലീഗ് മത്സരങ്ങള്‍ നടത്താൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ നാല് വേദികളില്‍ എഴുപതോളം മത്സരങ്ങളാണ് ഈ സീസണില്‍ നടന്നത്.