ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ നായകരായി മിതാലി രാജിനെയും ഹര്‍മന്‍പ്രീത് കൗറിനെയും നിലനിര്‍ത്തി. ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഏകദിന ടീമിനെ മിതാലിയും ട്വന്റി20 ടീമിനെ ഹര്‍മന്‍പ്രീതും നയിക്കും. ജനുവരി 24നാണ് ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനം.
ഇന്ത്യന്‍ പരിശീലകനായി ഡബ്ല്യു.വി. രാമന്‍ ചുമതലയേറ്റശേഷമുള്ള ആദ്യ പരമ്പരയാണ് ന്യൂസിലന്‍ഡില്‍ നടക്കുക. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ലോകകപ്പ് ട്വന്റി20 ടീമിലുണ്ടായിരുന്ന വേദ കൃഷ്ണമൂര്‍ത്തിയെ ഒഴിവാക്കിയതാണ് ശ്രദ്ധേയ മാറ്റം. വേദ ഏകദിന, ട്വന്റി20 ടീമുകളിലില്ല. ഏകദിന ടീമില്‍ വേദയ്ക്കു പകരം മൊന മെശ്രം ടീമിലെത്തി. പരിക്കേറ്റ പൂജ വസ്ട്രാക്കറിനു പകരം ട്വന്റി20 ടീമില്‍ ശിഖ പാണ്ഡെ ഇടംനേടിയപ്പോള്‍ വേദയുടെ സ്ഥാനത്ത് പുതുമുഖതാരം പ്രിയ പൂനിയ എത്തി.