ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ നടത്തിയ യോ-യോ ടെസ്റ്റ് വൈകിപ്പിക്കാനുണ്ടായ കാരണം വ്യക്തമാക്കി ബിസിസിഐ ജനറല്‍ മാനേജര്‍ സാബ കരീം.
‘സാധാരണ ഗതിയില്‍ ടീം സെലക്ഷന് മുന്‍പാണ് യോയോ ടെസ്റ്റ് നടത്താറുള്ളത്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കാരണം ഇത്തവണ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. ‘ചില പ്രത്യേക കാരണങ്ങളാല്‍ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിക്കേണ്ടി വന്നു. ഐപിഎല്‍ മത്സരങ്ങളുടെ തിരക്കിലായതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് യോ യോ ടെസ്റ്റ് നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഫിറ്റ്‌നസ് പരീക്ഷ നടത്താതെ ടീമിനെ ഇംഗ്ലണ്ടിലേക്ക് അയക്കാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു’.
ഇത്തരത്തില്‍ ടെസ്റ്റ് നടത്തിയത് മൂലം, ടീമിലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ചില ഇന്ത്യന്‍ താരങ്ങള്‍ ടീമിന് പുറത്തായിരുന്നു.