ഐപിഎല്‍ സംപ്രേഷണാവകാശം; 45,000 കോടി രൂപ ലക്ഷ്യം വെച്ച് ബിസിസിഐ

പിഎല്‍ സംപ്രേഷണാവകാശത്തില്‍ ബിസിസിഐ ലക്ഷ്യമിടുന്നത് 45,000 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. സോണി സ്‌പോര്‍ട്‌സ്, ഡിസ്‌നി സ്റ്റാര്‍, റിയലന്‍സ് വയാകോം, ആമസോണ്‍ തുടങ്ങിയ വമ്പന്മാരാണ് ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കാനായി കാത്തിരിക്കുന്നത്.

മാര്‍ച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം ആരംഭിക്കുന്നത്. ഈ മാസം 10ഓടെ ടെന്‍ഡറിനുളള ക്ഷണപത്രം ഇറക്കും. 2018-2022 കാലയളവില്‍ ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി തുകയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ഇക്കാലയളവില്‍ 16,347 കോടി രൂപയ്ക്കാണ് ഡിസ്‌നി സ്റ്റാര്‍ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. 35,000 കോടി രൂപയാണ് സംപ്രേഷണാവകാശത്തിലൂടെ പ്രതീക്ഷിക്കുന്നത് എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു എങ്കിലും അതും കഴിഞ്ഞ് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Top