ന്യൂഡല്‍ഹി: മികച്ച പ്രകടനം നടത്തുന്ന സീനിയര്‍, അണ്ടര്‍-19 താരങ്ങള്‍ക്കു പ്രത്യേക സമ്മാനം നല്‍കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പദ്ധതി ഇത്തവണ പാളി. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന്, ബോര്‍ഡിന് പണം ചെലവഴിക്കാനാവാത്ത സ്ഥിതിയാണ്.
ലോധ കമ്മിറ്റി ശുപാര്‍ശകള്‍ ക്രിക്കറ്റ് ബോര്‍ഡും സംസ്ഥാന അസോസിയേഷനുകളും അംഗീകരിക്കുന്നതു വരെയാണ് സാമ്പത്തിക ഇടപാടുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 3-0 വിജയം നേടിയപ്പോള്‍ കോഹ്‌ലിക്കും സംഘത്തിനും രണ്ടു കോടി രൂപയാണ് ബോര്‍ഡ് സമ്മാനമായി നല്‍കിയത്.
ഇത്തവണ കോടതിയുടെ പ്രത്യേക അംഗീകാരത്തിനു ബോര്‍ഡ് അപ്പീല്‍ നല്‍കുമോയെന്നു വ്യക്തമല്ല.