ക്രിക്കറ്റ് ക്യുറേറ്റര്മാരുടെയും മാച്ച് ഒഫീഷ്യലുകളുടെയും ശമ്പളം ഇരട്ടിയാക്കി ബി സി സി ഐ. സാബ കരീം നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ ശമ്പള വര്‍ദ്ധനവിനു അനുമതി നല്‍കിയത്.
സോണല്‍ ക്യുറേറ്റര്‍മാരും അസിസ്റ്റന്റ് ക്യുറേറ്റര്‍മാരും പ്രതിവര്‍ഷം 6 ലക്ഷം രൂപയും 4.2 ലക്ഷം രൂപയുമാണ് 2012ല്‍ ക്രമപ്പെടുത്തി വേതന നിരക്ക് പ്രകാരം വാങ്ങിയിരുന്നത്. അത് 12 ലക്ഷവും 8.4 ലക്ഷവുമായി ഉയര്‍ത്തി. പിച്ച് ക്യുറേറ്റര്‍മാര്‍, അമ്പയര്‍മാര്‍, സ്കോറര്‍മാര്‍, വീഡിയോ അനലിസ്റ്റ് എന്നിവരുടെ ശമ്പളമാണ് ബി സി സി ഐ വര്‍ദ്ധിപ്പിച്ചത്.