ന്യൂഡല്‍ഹി: ഇംഗ്‌ളണ്ടിനെതിരെയുള്ള ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മല്‍സരങ്ങള്‍ നടത്താന്‍ പണം ചെലവഴിക്കുന്നതിന് ബി.സി.സി.ഐക്ക് സുപ്രീംകോടതി അനുമതി നല്‍കി. മുംബൈയിലും ചെന്നൈയിലുമായി നടക്കുന്ന മല്‍സരങ്ങള്‍ക്കായി ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപ ചെലവഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബിസിസിഐ സുപ്രീംകോടതിയെ സമീപിച്ചത്.