ഏഷ്യാ കപ്പിലെ ഷെഡ്യൂള്‍ മാറ്റണമെന്ന് ബിസിസിഐയും

BCCI

സെപ്റ്റംബര്‍ 15ന് ദുബായില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂള്‍ മാറ്റണമെന്ന് ബിസിസിഐ. നേരത്തെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. തലതിരിഞ്ഞ ഷെഡ്യൂളാണ് എഷ്യാ കപ്പിലേതെന്ന് ബിസിസിഐ ആരോപിച്ചു.

സെപ്റ്റംബര്‍ 18, 19 തിയതികളിലാണ് ഇന്ത്യയുടെ മത്സരം. 19ന് പാകിസ്ഥാനോടാണ് മത്സരം. രണ്ടു ദിവസത്തെ വിശ്രമം കഴിഞ്ഞെത്തുന്ന പാകിസ്ഥാനുമായാണ് ആദ്യ കളി കഴിഞ്ഞ് വിശ്രമമില്ലാതെ ഇന്ത്യ കളിക്കുന്നത്. ഈ ഷെഡ്യൂള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പണം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് മുന്‍കൂട്ടി തയ്യാറാക്കിയ ഷെഡ്യൂളാണ് ഇതെന്നും ബിസിസിഐ തങ്ങളുടെ ഒഫീഷ്യല്‍ പേജില്‍ ആരോപിച്ചു.

Top