ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ എക്കാലത്തെയും ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനായ അനില്‍ കുംബ്ലെ ബിസിസിഐയുടെ മുൻപിൽ വെറുമൊരു ഇന്ത്യന്‍ ബൗളര്‍.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചുമായിട്ടുള്ള കുംബ്ലെയുടെ 47-ാം ജന്മദിനത്തിലാണ് ബിസിസിഐയുടെ ഈ അധിക്ഷേപം.
കുംബ്ലെക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് ബിസിസിഐയുടെ ട്വീറ്റിലാണ് അദ്ദേഹത്തെ മുന്‍ ഇന്ത്യന്‍ ബൗളര്‍ എന്ന് മാത്രം വിശേഷിപ്പിച്ചത്.
കുംബ്ലെയുടെ ആരാധകര്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി.
ഇതോടെ ബിസിസിഐ ഈ ട്വീറ്റ് പിന്‍വലിച്ചു. പകരം മുന്‍ ക്യാപ്റ്റന്‍ എന്നാക്കി മാറ്റുകയും ചെയ്തു.
ദേശീയ ടീം പരിശീലക സ്ഥാനത്ത് എത്തിയ കുംബ്ലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായും ,ബിസിസിഐയുമായും അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് ജൂണില്‍ പരിശീലക സ്ഥാനത്ത് നിന്ന് മാറിയിരുന്നു.
Here’s wishing a very happy birthday to former #TeamIndia Captain Mr. Anil Kumble #Legend #HappyBirthdayJumbo pic.twitter.com/uX52m8yYif
— BCCI (@BCCI) October 17, 2017
കുബ്ലെ ഒരു ക്യാപ്റ്റനും കോച്ചും മാത്രമായിരുന്നില്ല. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇതിഹാസവുമായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ദിഗ്‌വിജയ് സിങ് ദിയോ ട്വീറ്റ് ചെയ്തു