ജമ്മുകശ്മീര്‍ വിഭജിച്ചെങ്കിലും ക്രിക്കറ്റില്‍ വിഭജനമില്ലെന്ന് ബിസിസിഐ

മ്മുകശ്മീരിന്റെ വിഭജനത്തിലും ക്രിക്കറ്റില്‍ വിഭജനമില്ല. ജമ്മു കാശ്മീര്‍ വിഭജിച്ച് പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ നിന്നുള്ള താരങ്ങള്‍ക്കും ജമ്മു കാശ്മീര്‍ ടീമില്‍ കളിക്കാം. ബസിസിഐയെ മുന്‍ നിര്‍ത്തി വിനോദ് റായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിക്കറ്റില്‍ ഇപ്പോള്‍ ഒരു വിഭജനം ഉദ്ദേശിക്കുന്നില്ലെന്നും, ബിസിസിഐ നടത്തുന്ന ആഭ്യന്തര മത്സരങ്ങളില്‍ നിലവിലെ രീതി അനുസരിച്ച് ലഡാക്ക് മേഖലയില്‍ നിന്നുള്ളവര്‍ക്കും ജമ്മുകാശ്മീര്‍ ടീമില്‍ കളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ രഞ്ജി സീസണ്‍ ഡിസംബറിലാണ് ആരംഭിക്കുക. എന്നാല്‍ ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് ലഡാക്ക് മേഖലയില്‍ നിന്നുള്ള ആരും ഇതുവരെ ജമ്മുകശ്മീര്‍ ടീമില്‍ എത്തിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീര്‍ വിഭജിച്ച് ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കിയത്‌.

Top