വിവാദ വെളിപ്പെടുത്തല്‍: പാണ്ഡ്യക്കും രാഹുലിനും ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്

മുംബൈ: ചാറ്റ് ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായതിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ടെലിവിഷന്‍ പരിപാടിക്കിടെ സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന കാരണത്താലാണ് നോട്ടീസ് നല്‍കിയത്.

പരിപാടി പുറത്തു വന്നതോ താരങ്ങളുട വെളിപ്പെടുത്തല്‍ വിവാദമായി മാറിയിരുന്നു. ാരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമായി. സംഭവം വിവാദമായതോടെ ഹര്‍ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പരിപാടിയുടെ സ്വഭാവംകൊണ്ട് ചിലകാര്യങ്ങള്‍ പറഞ്ഞുപോയതാണെന്നും ആയിരുന്നു പാണ്ഡ്യയുടെ വിശദീകരണം.

ഇരുതാരങ്ങളും 24 മണിക്കൂറിനകം വിശദീകരണം നല്‍കണം. ഇന്ത്യന്‍ ഏകദിന ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ ആണിപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയുള്ളത്.

Top