ന്യൂഡല്‍ഹി: ഐസിസി പ്രതിനിധിയെ തിരഞ്ഞെടുക്കാനായി ഡല്‍ഹിയില്‍ ഇന്ന് നടക്കാനിരുന്ന ബിസിസിഐ യോഗം മാറ്റിവെച്ചു. ബുധനാഴ്ച യോഗം ചേരുമെന്നാണ് ലഭിക്കുന്ന പുതിയ വിവരം. ലോധ കമ്മിറ്റി നിര്‍ദേശം നടപ്പാക്കിയ ശേഷം ചേരുന്ന ആദ്യ ബിസിസിഐ യോഗമാണ് മാറ്റിയത്.
ലോധ കമ്മിറ്റി നിര്‍ദേശം നടപ്പാക്കാത്തതിനാല്‍ അയോഗ്യരായവരെ പങ്കെടുപ്പിച്ച് യോഗം നടത്തുന്നതിനെതിരെ വിനോദ് റായ് അധ്യക്ഷനായ ഇടക്കാല ഭരണസമിതി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
യോഗത്തില്‍ പങ്കെടുക്കാന്‍ അയോഗ്യരാക്കപ്പെട്ട മുന്‍ ചെയര്‍മാന്‍ എന്‍. ശ്രീനിവാസനും ടി.സി മാത്യുവും എത്തിയിരുന്നു. എന്നാല്‍, സുപ്രീംകോടതി തീരുമാനത്തിന് ശേഷം നിയമസാധുതയും പഠിച്ചിട്ട് യോഗം ചേരാമെന്ന ധാരണയില്‍ അംഗങ്ങള്‍ എത്തുകയായിരുന്നു.
ബിസിസിഐ ജനറല്‍ ബോഡി യോഗം തിരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് ഈ മാസം അവസാനം നടക്കുന്ന ഐസിസി യോഗത്തില്‍ പങ്കെടുക്കേണ്ടത്.