ന്യൂഡല്‍ഹി: ബിസിസിഐക്ക് കടുത്ത തിരിച്ചടി നല്‍കി ആര്‍ബിട്രേറ്ററുടെ വിധി. ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിങ്സ് ലിമിറ്റഡാണ് ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ ഉടമകള്‍. ഐപിഎല്‍ ടീമായിരുന്ന ഡെക്കാന്‍ ചാര്‍ജേഴ്സിനെ 2012ലെ ടൂര്‍ണമെന്റില്‍ നിന്ന് കാരണമില്ലാതെ പുറത്താക്കിയതിനെച്ചൊല്ലിയുള്ള കേസിലാണ് ഇപ്പോള്‍ ഡെക്കാന് അനുകൂലമായി വിധിയെത്തിയിരിക്കുന്നത്.
ബോംബെ ഹൈക്കോടതി നിയോഗിച്ച ആര്‍ബിട്രേറ്റര്‍ ജസ്റ്റിസ് സികെ തക്കറിന്റെ ഉത്തരവ് പ്രകാരം 4800 രൂപ ബിസിസിഐ ഡെക്കാന് നഷ്ടപരിഹാരമായി നല്‍കണം. ഈ വര്‍ഷം സെപ്റ്റംബറിനുള്ളില്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഡെക്കാന്‍ ചാര്‍ജേഴ്സ് ടീം പ്രമോട്ടറുടെ സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്നാണ് അന്ന് ഡെക്കാനെ പുറത്താക്കിയത്.