ഹാര്‍ദിക് പാണ്ഡ്യയോട് ആരോഗ്യം വീണ്ടെടുക്കണമെന്ന് ബിസിസിഐ

മുംബൈ: ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിനിടയില്‍ പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയോട് ആരോഗ്യം വീണ്ടെടുക്കാന്‍ ബിസിസിഐയുടെ നിര്‍ദേശം. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മെഡിക്കല്‍ സ്റ്റാഫിന്റെ മേല്‍നോട്ടത്തില്‍ കായികക്ഷമത വീണ്ടെടുക്കാനാണ് ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്.

മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ പാണ്ഡ്യ പരസ്യമായി പുകവലിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. പൂര്‍ണവിശ്രമം അനുവദിച്ചിരിക്കുന്ന വേളയില്‍ പാണ്ഡ്യ ചുറ്റിയടിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു. ഇതോടെയാണ് ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ബിസിസിഐ ഇടപെട്ടതെന്നാണ് സൂചന.

ഓസ്ട്രേലിയ ഇലവന്‍ ഓപ്പണര്‍ മാക്സ് ബ്രയാന്തിനെ ബൗണ്ടറി ലൈനില്‍ ക്യാച്ച് എടുത്ത് പുറത്താനുള്ള ശ്രമത്തിനിടെയാണ് പൃഥ്വിക്ക് പരുക്കേറ്റത്.

Top