ബറോഡ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിവാദ പരാമര്‍ശവുമായി കമന്റേറ്റര്‍ സുശീല്‍ ദോഷി. ബറോഡ-കര്‍ണാടക മത്സരത്തിനിടെയാണ് കമന്റേറ്റര്‍ പരാമര്‍ശം നടത്തിയത്. ബറോഡയുടെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് പുരോഗമിക്കുമ്പോഴായിരുന്നു ഈ വിവാദ പരാമര്‍ശം.
സുനില്‍ ഗവാസ്‌കറുടെ ഹിന്ദി കമന്ററിയെക്കുറിച്ച് സഹ കമന്റേറ്റര്‍ പറഞ്ഞപ്പോഴാണ് സുശീല്‍ ദോഷി എല്ലാ ഇന്ത്യക്കാരും ഹിന്ദി പഠിക്കണം എന്ന് പറഞ്ഞത്.
ഹിന്ദിയെക്കാള്‍ വലിയ ഭാഷയില്ലെന്നും പറഞ്ഞ സുശീല്‍ ദോഷി ഹിന്ദി അറിയില്ലെന്ന് പറയുന്ന ക്രിക്കറ്റ് താരങ്ങളോട് തനിക്ക് ദേഷ്യമാണെന്നും ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കില്‍ മാതൃഭാഷയായ ഹിന്ദി സംസാരിക്കാന്‍ അറിഞ്ഞിരിക്കണമെന്നും പറഞ്ഞു. എന്നാല്‍ സുശീല്‍ ദോഷിയുടെ പ്രസ്താവനക്കെതിരെ ആരാധകര്‍ രൂക്ഷമായാണ് പ്രതികരിച്ചത്.