മുംബൈ: ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷിയെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന എംഎസ്‌കെ പ്രസാദിന് പിന്‍ഗാമിയായാണ് സുനില്‍ ജോഷി ചുമതലയേല്‍ക്കുന്നത്.
അതോടൊപ്പം മുന്‍ ഇന്ത്യന്‍ താരം ഹര്‍വീന്ദര്‍ സിങ്ങിനെയും അഖിലേന്ത്യാ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് ബിസിസിഐ ബുധനാഴ്ച്ച തിരഞ്ഞെടുത്തു. അഞ്ച് അംഗങ്ങളാണ് ബിസിസിഐയുടെ ദേശീയ സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്.
മദന്‍ ലാല്‍, രുദ്ര പ്രതാപ് സിങ്, സുലക്ഷന നായിക് എന്നിവര്‍ അടങ്ങുന്ന ക്രിക്കറ്റ് ഉപേദശക സമിതിയാണ് സുനില്‍ ജോഷിയെയും ഹര്‍വീന്ദര്‍ സിങ്ങിനെയും സെലക്ഷന്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.