കൊല്ലം: ബിഡിജെഎസ് എന്‍ഡിഎ വിടാനൊരുങ്ങുന്നതായി സൂചന. ബിഡിജെഎസിന് അര്‍ഹിക്കുന്ന പിന്തുണ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
രാജ്യസഭാ സീറ്റും ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങളും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകാത്തതിലും ബിഡിജെഎസിന് അതൃപ്തിയുണ്ട്.
14ന് കണിച്ചുകുളങ്ങരയില്‍ ബിഡിജെഎസിന്റെ അടിയന്തിര യോഗം തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.