കശ്മീരില്‍ വികസനത്തിന്റെ പുതു ലോകം തുറക്കുന്ന;20,000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ഡൽഹി: ജമ്മു കശ്മീരിൽ 20,000 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിനും ജനാധിപത്യത്തിനും കശ്മീർ പുതിയ ഉദാഹരണമാണ്. വികസനത്തിന്റെ പുതുവഴി തുറന്നുവെന്നും അദ്ദേഹം പദ്ധതികൾ ഉദ്ഘാടനം ചെയ്ത് വ്യക്തമാക്കി.

‘അംബ്ദേകറുടെ സന്ദേശം മോദി സർക്കാർ നടപ്പാക്കും. വർഷങ്ങളായി സംവരണാനുകൂല്യം കിട്ടാതിരുന്ന ആളുകൾക്ക് അത് ഇപ്പോൾ ലഭിക്കുന്നു. വികസനത്തിന്റെ സന്ദേശം നൽകാനാണ് ഞാൻ വന്നത്’- അദ്ദേഹം പറഞ്ഞു. ‘ജമ്മു കശ്മീരിൽ ജനാധിപത്യം താഴെത്തട്ടിൽ വരെയെത്തിയത് അഭിമാനകരമായ കാര്യമാണ്’- മോദി വ്യക്തമാക്കി. ക്വാർ ജലവൈദ്യുത പദ്ധതിക്ക് അദ്ദേഹം തറക്കല്ലിട്ടു. 2019 ഓഗസ്റ്റിൽ കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആദ്യമായാണ് മോദി ഇവിടെ എത്തുന്നത്.

3,100 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച 8.45 കിലോമീറ്റർ നീളമുള്ള ബനിഹൽഖാസിഗുണ്ട് ടണൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ടണൽ വരുന്നതോടെ യാത്രാസമയം ഒന്നരമണിക്കൂറോളം കുറയും. പഞ്ചായത്തിരാജ് ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് രാജ്യമെങ്ങുമുള്ള ഗ്രാമസഭകളെ മോദി അഭിസംബോധന ചെയ്യും.

Top