സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വൃക്ക തകരാറിലാക്കി ; തുറന്ന് പറഞ്ഞ് മുന്‍ മിസ് ഇന്റര്‍നാഷ്ണല്‍

മനില: ശരീരം നന്നാക്കാന്‍ കഴിച്ച മരുന്നുകള്‍ വൃക്ക തകരാറിലാക്കിയെന്ന് മുന്‍ മിസ് ഇന്റര്‍നാഷ്ണല്‍. വൃക്കമാറ്റി വെക്കുന്നതിലൂടെ മാത്രമെ ഇനി ജീവിക്കാന്‍ സാധിക്കു എന്നാണ് മുന്‍ മിസ് ഇന്റര്‍നാഷ്ണല്‍ ബീ റോസ് സാന്റിയോഗ വെളിപ്പെടുത്തിയത്.

2013ലാണ് ഫീലിപ്പീന്‍സുകാരിയായ ബീ റോസ് സാന്റിയോഗ മിസ് ഇന്റര്‍നാഷ്ണലായി തെരഞ്ഞെടുക്കപ്പെട്ടത്. സൗന്ദര്യം നിലനിര്‍ത്താന്‍ നിരവധി മരുന്നുകള്‍ കഴിച്ചു. ശരീരം പുഷ്ടിപ്പെടുത്താന്‍ വര്‍ക്കൗട്ടുകള്‍ക്ക് പുറമെ പ്രോട്ടീന്‍ അടങ്ങിയ ധാരാളം മരുന്നുകള്‍ കഴിച്ചു. പിന്നീടാണ് ശാരീരീക പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് വൃക്ക തകരാറിലായെന്ന് തിരിച്ചറിഞ്ഞത്.

ക്രയാറ്റിന്റെ അളവ് കൂടിയ തോതില്‍ ശരീരത്തില്‍ എത്തിയതാണ് ആരോഗ്യം മോശമാകാന്‍ കാരണം. ജപ്പാനിലെ ടോക്കിയോയിലാണ് രോഗം സ്ഥീരീകരിച്ചത്. ഡയാലിസിസിലൂടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്ക മാറ്റി വെയക്കാനുള്ള തയ്യാറെപ്പിലാണിപ്പോള്‍. ഒരു ടിവി ഷോയിലൂടെയാണ് ഇത് വെളിപ്പെടുത്തിയത്.

Top