ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് രണ്ടു സ്ത്രീകളെ ഒരു സംഘം ആളുകള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമകുന്നു. രാജ്യസഭയില്‍ ഇതുസംബന്ധിച്ച് ബിഎസ്പിയും, കോണ്‍ഗ്രസുമടക്കമുള്ള പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധമാണുയര്‍ത്തിയത്.
മന്‍കി ബാത്തിലൂടെ എല്ലാത്തിനും മറുപടി പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഗോസംരക്ഷണത്തിന്റെ പേരില്‍ ആളുകളെ മര്‍ദ്ദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്രം മറുപടിപറയണമെന്നും ബിഎസ്പി നേതാവ് മായവതി ആവശ്യപ്പെട്ടു.
മായാവതി സബ്മിഷന്‍ ഉന്നയിച്ചതിനു പിന്നാലെ ബിഎസ്പി അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. കോണ്‍ഗ്രസ് അംഗങ്ങളും ഇവര്‍ക്കൊപ്പം കൂടി.
അതേസമയം, സംഭവങ്ങളെ ന്യായീകരിക്കുന്നില്ലെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും മായാവതിയുടെ സബ്മിഷനു മറുപടി പറഞ്ഞ പാര്‍ലമെന്ററികാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.