തിരുവനന്തപുരം : നിരന്തരം ഉണ്ടായ സംഘര്‍ഷങ്ങളും, മത്സരാര്‍ത്ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകളുടെയും അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവച്ചു. കലോത്സവം നിര്‍ത്തിവയ്ക്കാന്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനോടും സംഘാടകസമിതിയോടും രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.
ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇതുവരെയുണ്ടായ പ്രശ്‌നങ്ങളും പരാതികളും പരിഹരിച്ചതിനുശേഷം മാത്രമേ ഇനി കലോത്സവം അനുവദിക്കുകയുള്ളൂ എന്നും രജിസ്ട്രാര്‍. പ്രധാന വേദിയില്‍ മത്സരാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്. നിര്‍ത്തിവെച്ച മാര്‍ഗംകളി ഉള്‍പ്പെടെ നടത്താത്തതിലാണ് പ്രതിഷേധം. അപ്പീല്‍ നല്‍കിയ വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുന്നുണ്ട്.
ഇനി മത്സരങ്ങളും ഫലപ്രഖ്യാപനവും പാടില്ല എന്നതാണ് നിര്‍ദ്ദേശം. വിദ്യാര്‍ഥികളുടെയും സര്‍വകലാശാലയുടെയും സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം എന്ന് വിസി പറയുന്നു.