ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ്; രവി പൂജാരിയെ റിമാന്‍ഡില്‍ വിട്ടു

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ ഈ മാസം 22-ാം തിയതി വരെ റിമാന്‍ഡില്‍ വിട്ടു. പൂജാരിയെ എ.ടി.എസ് സംഘം രാത്രി ബംഗളൂരുവേേിലക്ക് കൊാണ്ടുപോകും.

കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാവാനുണ്ടെന്ന് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു. ചോദ്യം ചെയ്യലുമായി രവി പൂജാരി പൂര്‍ണമായും സഹകരിച്ചെന്നും അന്വേഷണസംഘം അറിയിച്ചു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ് നടത്തുന്നതിന് മുന്‍പ് മൂന്ന് വട്ടം രവി പൂജാരി തന്നെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് നടി ലീന മരിയ പോള്‍ നേരത്തേ വെളിപ്പെടുത്തിയത്.

25 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഈ ഫോണ്‍ സംഭാഷണം രവി പൂജാരിയുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനും നടിയുടെ സാമ്പത്തിക ശ്രോതസുകളുടെ വിവരം അധോലോക കുറ്റവാളി രവി പൂജാരിയ്ക്ക് എങ്ങനെ ലഭിച്ചു എന്നതില്‍ വ്യക്തത വരുത്തുന്നതിനുമായാണ് എടിഎസ് വീണ്ടും ലീനയുടെ മൊഴിയെടുത്തത്.

 

Top