മുംബൈ: ബീഫ് നിരോധനത്തെക്കുറിച്ചു മിണ്ടിയാല്‍ തന്റെ ജോലി പോകുമെന്നു കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. മുംബൈ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോടു സംവദിക്കുകയായിരുന്നു അദ്ദേഹം. ബീഫ് നിരോധനം രാജ്യത്തെ ഗ്രാമീണകാര്‍ഷിക സമ്പദ് വ്യവസ്ഥയെയും കര്‍ഷകരുടെ വരുമാനത്തെയും ദോഷകരമായി ബാധിച്ചോ എന്നായിരുന്നു വിദ്യാര്‍ഥികളുടെ ചോദ്യം.
നല്ല ചോദ്യമാണിതെന്നും എന്നാല്‍ താന്‍ സത്യസന്ധമായി ഉത്തരം പറഞ്ഞാല്‍ ജോലി പോകുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നുമായിരുന്നു അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ മറുപടി. നേരത്തേ വികസന വിഷയങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ പരസ്യമായി എതിര്‍ത്ത് അരവിന്ദ് സുബ്രഹ്മണ്യം രംഗത്തെത്തിയിരുന്നു. 2014ല്‍ രഘുരാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി പോയ ഒഴിവിലാണ് അരവിന്ദ് സുബ്രഹ്മണ്യം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റത്.