ലണ്ടന്‍: ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പതറുമ്പോൾ പിന്നണിയില്‍ ബീഫ് വിവാദങ്ങള്‍!!. ഇന്ത്യന്‍ താരങ്ങളുടെ ഉച്ചഭക്ഷണ മെനുവില്‍ ബീഫ് ഉള്‍പ്പെടുത്തിയതാണ് വിവാദത്തിനിടയാക്കിയത്.
വൈവിധ്യമാർന്ന ഭക്ഷണമാണ് ടീം അംഗങ്ങൾക്കായി ലോർഡ്സില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ടീമിൻ്റെ മെനു ബിസിസിഐ എല്ലാ ദിവസും ട്വീറ്റ് ചെയ്യാറുണ്ട്. മെനുവില്‍ ബീഫും കണ്ടതോടെയാണ് ആരാധകരുടെ ഭാവം മാറി. ഇന്ത്യയില്‍ ഒരു വിഭാഗം ബീഫിനെതിരെ വ്യാപകമായ പ്രതിഷേധവും മറ്റും സംഘടിപ്പിച്ചുകൊണ്ടിരിക്കെ ഇന്ത്യന്‍ പ്രതിനിധികളായ ടീം വിദേശരാജ്യത്ത് ബീഫ് കഴിച്ചത് ശരിയായില്ലെന്നാണ് വിമര്‍ശനം. ഇന്ത്യൻ ടീമിൻ്റെ മെനുവില്‍ ബീഫ് എന്തിനാണെന്നാണ് ചിലരുടെ ചോദ്യം.
അതേസമയം, ഭക്ഷണം ഓരോരുത്തരുടെയും ഇഷ്ടമാണെന്നും അത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് സോഷ്യല്‍ മീഡയയില്‍ വേറൊരുവിഭാഗത്തിന്റെ നിലപാട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലും ദേശദ്രോഹികളോ എന്നാണ ബീഫ് വിരുദ്ധരെ പരിഹസിച്ച് ചിലർ ചോദിക്കുന്നത്. ഗ്രില്‍ഡ് ചിക്കൻ, ചിക്കൻ ടിക്ക, പനീർ ടിക്ക കറി, ദാല്‍, ചോക്ളേറ്റ് മൗസെ എന്നീ വിഭവങ്ങളുടെ കൂടെ ബ്രെയ്സ്ഡ് ബീഫ് പാസ്ത ഇടംപിടിച്ചതാണ് ചില ഇന്ത്യൻ ആരാധകരുടെ രക്തം തിളക്കാൻ കാരണം.