തൃശൂര്‍: കേരളത്തില്‍ വീണ്ടും ബീഫ് വിവാദം. തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ ബീഫ് വിളമ്പിയതിന്റെ പേരില്‍ ഐജി സുരേഷ് രാജ് പുരോഹിത് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ പൊലീസ് അക്കാദമയിലെ അപ്രഖ്യാപിത ബീഫ് നിരോധനം തുടരുകയാണ്.
എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ ബീഫ് വിളമ്പിയത് അന്വേഷിക്കണമെന്നാണ് ഐജിയുടെ നിര്‍ദ്ദേശം. കാന്റീനില്‍ ആരാണ് ബീഫ് എത്തിച്ചതെന്നും ബീഫ് എത്തിക്കാന്‍ നിര്‍ദേശം കൊടുത്ത ഉദ്യോഗസ്ഥന്‍ ആരാണെന്നും അന്വേഷിക്കാനാണ് സുരേഷ് രാജിന്റെ നിര്‍ദേശം.
അക്കാദമിയിലെ ഭക്ഷണമെനുവില്‍ നിന്നും ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്നും, പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും സിപിഐഎം നേതാവും ലോക്‌സഭാ എംപിയുമായ എംപി രാജേഷ് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.