പത്തനാപുരത്ത് നടന് മോഹന്‍ലാല്‍ ഇടതു സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിനു വേണ്ടി പ്രചാരണത്തിനിറങ്ങിയതിനെ പരിഹസിച്ച് നടന് ഭീമന് രഘു രംഗത്ത്.
മോഹന്‍ലാലല്ല അമിതാഭ് ബച്ചന് വന്നാലും പത്തനാപുരത്ത് താന്‍ ജയിക്കുമെന്ന് ഭീമന് രഘു പറഞ്ഞു. മോഹന്‍ലിനെ പോലെയുളളവരല്ല ഇവിടുത്തെ ജനങ്ങളാണ് വോട്ട് ചെയ്യുന്നതെന്നും ഭീമന് രഘു പറഞ്ഞു. മോഹന്‍ വന്നതില്‍ തനിക്ക് യാതോരു പരിഭവവും ഇല്ലെന്നും ഭീമന് രഘു പ്രതികരിച്ചു.
പ്രിയദര്ശന് ഒപ്പമായിരുന്നു മോഹന്‍ലാല്‍ പത്താനാപുരത്ത് എത്തിയത്. താരപ്പോരാട്ടത്തിന് വേദിയാകുന്ന പത്തനാപുരത്ത് നടന് ജഗദീഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഭീമന് രഘു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്.