എംഎല്‍എക്കെതിരായ വധഭീഷണി പൂഴ്ത്തി, ടി ബ്രാഞ്ചില്‍ നിന്ന് മാറ്റിയത് നടപടിയുടെ ഭാഗം

തിരുവനന്തപുരം: കേരള പോലീസിലെ അതീവ രഹസ്യാന്വേഷണവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ട് ബീനാകുമാരിയെ മാറ്റിയത് നടപടിയുടെ ഭാഗമായെന്ന് സൂചന.

തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് കൊടുവള്ളി എംഎല്‍എ കരാട്ട് റസാഖ് പോലീസിന് നല്‍കിയ പരാതി പൂഴ്ത്തിയതാണ് ഇവരെ ടി ബ്രാഞ്ചില്‍ നിന്ന് മാറ്റാന്‍ കാരണം എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

എംഎല്‍എ ഡിജിപിക്ക് നല്‍കിയ പരാതി കോണ്‍ഫിഡന്‍ഷ്യല്‍ വിഭാഗത്തിലേക്ക് കൈമാറിയെങ്കിലും തുടര്‍നടപടി സ്വീകരിക്കാതെ അത് പൂഴ്ത്തുകയായിരുന്നു.

പരാതി ഈ വര്‍ഷം ജനുവരിയില്‍ ലഭിച്ചതാണ്. എന്നാല്‍ ഇതുവരെ തുടര്‍ നടപടി സ്വീകരിക്കാതെ ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുകയാണെന്ന് സെന്‍കുമാര്‍ കണ്ടെത്തിയതോടെയാണ് ബീനാകുമാരിക്ക് സ്ഥാനചലനമുണ്ടായത്.

തന്നെ അന്യായമായി സ്ഥലം മാറ്റിയെന്നാരോപിച്ച് ബീനാകുമാരി ഇന്ന് ആഭ്യന്തരസെക്രട്ടറി പരാതി നല്‍കിയിരുന്നു.

Top